വ്യാഴാഴ്ച സൗദിയിൽ അഞ്ചു പേർ കൂടി മരിക്കുകയും 1,351 പേർക്കു പുതുതായി കോവിഡ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ രോഗം ബാധിച്ചത് 22,753 പേർക്കാണ്. ഇതിൽ 3,163 പേർ സുഖം പ്രാപിച്ചു. 162 പേരാണ് ഇതുവരെ സൗദിയിൽ മരിച്ചത്.
ബുധനാഴ്ച മുതൽ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലെ മാളുകളും വ്യാപാര കേന്ദ്രങ്ങളും പകൽ സമയങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നു പ്രവർത്തനമാരംഭിച്ചു. വ്യാപാര സ്ഥാപനങ്ങൾ തുറന്നെങ്കിലും അവിടെയെല്ലാം കർശന നിയന്ത്രണങ്ങൾ ഒരുക്കിയിട്ടുണ്ട്. അത്യാവശ്യക്കാർ മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു എന്നും കുട്ടികളെയും പ്രായമുള്ളവരെയും തിരക്കുകളിലേക്കു കൊണ്ടുവരാൻ പാടില്ലെന്നും അധികൃതർ പറഞ്ഞു.