ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകൾക്ക് മെയ് 16 വരെ സർചാർജ് ഒഴിവാക്കി. ഇക്കാര്യം വൈദ്യുതി ബോർഡ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വൈദ്യുതി ബില്ലുകൾ മെയ് നാല് മുതൽ ക്യാഷ് കൗണ്ടറുകളിൽ അടയ്ക്കാൻ കഴിയും. ലോക്ക്ഡൗൺ കാരണം അടച്ചിട്ട വൈദ്യുതി ബോർഡിന്റെ ക്യാഷ് കൗണ്ടറുകൾ മെയ് നാല് മുതൽ തുറന്നുപ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വൈദ്യുതി ബില്ലുകൾ പരമാവധി ആളുകളും ഓൺലൈൻ വഴി അടയ്ക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.