നാട്ടിലേക്ക് മടങ്ങാൻ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ 201 രാജ്യങ്ങളിൽനിന്ന് മൂന്നരലക്ഷം പേർ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ചവരെ 353468 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ ഗൾഫിൽനിന്നാണ് മടങ്ങിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഎഇയിൽനിന്ന് 153660 പേരും സൗദിയിൽനിന്ന് 47268 പേരും ഇതിനകം രജിസ്റ്റർ ചെയ്തു. യുകെയിൽനിന്ന് 2112 പേരും അമേരിക്കയിൽനിന്ന് 1895 പേരും യുക്രൈനിൽനിന്നും 1764 പേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെയൊക്കെ മുൻഗണനാ ക്രമത്തിലാണ് തിരികെ കൊണ്ടുവരുന്നത്.
മുൻഗണനാ പ്രകാരമുള്ള രജിസ്റ്റർ ചെയ്തവരുടെ പട്ടിക കേന്ദ്രസർക്കാരിനും അതത് രാജ്യങ്ങളിലെ എംബസികൾക്കും കൈമാറാൻ നിർദേശിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.