ഉദയനാപുരം പഞ്ചായത്തിനെ കൂടി കോട്ടയം ജില്ലയിലെ കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയവരുടെയും സെക്കൻഡറി കോണ്ടാക്ട് പട്ടികയിലുള്ളവരുടെയും എണ്ണം കൂടുതലുള്ളത് പരിഗണിച്ചാണ് ഉദയനാപുരം ഗ്രാമപഞ്ചായത്തിനെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്. ഇതുവരെ 32 പ്രൈമറി കോണ്ടാക്ടുകളെയും 47 സെക്കൻഡറി കോണ്ടാക്ടുകളെയുമാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്.
ജില്ലയിലെ നിലവിലുള്ള ഹോട്ട് സ്പോട്ടുകൾ: പഞ്ചായത്തുകൾ- അയർക്കുന്നം, അയ്മനം, മണർകാട്, മേലുകാവ്, പനച്ചിക്കാട്, തലയോലപ്പറന്പ്, വെള്ളൂർ, വിജയപുരം, ഉദയനാപുരം. മുനിസിപ്പൽ വാർഡുകൾ: കോട്ടയം- 2, 18, 20, 29, 36, 37, ചങ്ങനാശേരി-33.