രാജ്യതലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കോവിഡുമായി ബന്ധപ്പെട്ട ജോലി ചെയ്ത മലയാളി നഴ്സുമാരെ നിരീക്ഷണത്തിലാക്കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്നതായി പരാതി. ബാത്ര, മജീദിയ ആശുപത്രികളിലെ മലയാളി നഴ്സുമാരാണ് പരാതി ഉന്നയിച്ചത്.
കോവിഡ് രോഗികളുമായി ഇടപഴുകിയ 14 നഴ്സുമാരെ നിരീക്ഷണ കാലാവധി കഴിയുന്നതിന് മുന്‍പേ ഡല്‍ഹിയിലെ ബത്ര ആശുപത്രി അധികൃതര്‍ ജോലിക്ക് തിരികെ വിളിച്ചു. മജീദിയ ആശുപത്രിയിലെ 14 നഴ്സുമാര്‍ തങ്ങളെ നിരീക്ഷണത്തിലാക്കിയില്ലെന്നും പറഞ്ഞു.