+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് പ്രതിരോധം: ഇ​ന്ത്യ​യ്ക്ക് അമേരിക്കയുടെ ധനസഹായം

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​യ്ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് അ​മേ​രി​ക്ക. ദ ​യു​എ​സ് ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് (യു​എ
കോവിഡ് പ്രതിരോധം:  ഇ​ന്ത്യ​യ്ക്ക് അമേരിക്കയുടെ ധനസഹായം
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​യ്ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് അ​മേ​രി​ക്ക. ദ ​യു​എ​സ് ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് (യു​എ​സ്എ​ഐ​ഡി) ആ​ണ് ഇ​ന്ത്യ​യ്ക്ക് മൂ​ന്ന് മി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ല്‍​കു​മെ​ന്ന് അ​റി​യി​ച്ച​ത്.

യു​എ​സ്എ​ഐ​ഡി മു​ഖേ​ന ഇ​ന്ത്യ​യ്ക്ക് 2.9 മി​ല്യ​ണ്‍ ഡോ​ള​ര്‍ ന​ല്‍​കു​മെ​ന്ന് അ​മേ​രി​ക്ക നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക ഈ ​അ​ധി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് കോ​വി​ഡ് 19നെ ​നേ​രി​ടാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള അ​ധി​ക ധ​ന​സ​ഹാ​യ​മെ​ന്ന് യു​എ​സ് അം​ബാ​സ​ഡ​ര്‍ കെ​ന്ന​ത്ത് ജ​സ്റ്റ​ര്‍ പ​റ​ഞ്ഞു.

പൊ​തു​ജ​നാ​രോ​ഗ്യ​രം​ഗ​ത്ത് ഉ​ഭ​ക​ക്ഷി സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ദാ​താ​ക്ക​ളി​ല്‍ ഒ​ന്നാ​ണ് യു​എ​സ്എ​ഐ​ഡി.