നീണ്ടകരയിൽ മത്സ്യബന്ധന വള്ളത്തിലെത്തിയ തമിഴ്നാട് സ്വദേശി ഉൾപ്പടെ മൂന്നു പേർ കോസ്റ്റ് ഗാർഡിന്റെ പിടിയിലായി. ഇവരെ നിരീക്ഷണ കേന്ദ്രത്തിലാക്കി.
തമിഴ്നാട് സ്വദേശി റീജൻ, തിരുവനന്തപുരം സ്വദേശി സൈമൺ, വളളം ഉടമ നീണ്ടകര സ്വദേശി അൽഫോൺസ് എന്നിവരാണ് പിടിയിലായത്. മുനമ്പം ഭാഗത്തുനിന്ന് മത്സ്യബന്ധനം കഴിഞ്ഞു വന്ന മാരിയത്ത് എന്ന വള്ളമാണ് പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് സംഭവം. കോസ്റ്റൽ സിഐ ഷെരീഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐമാരായ പ്രശാന്തൻ, ഭുവനദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വള്ളക്കാരെ പിടികൂടിയത്.