കൊറോണ പോരാളികള്‍ക്കു സമര്‍പ്പണവുമായി ഇന്ത്യന്‍ സിംഗേഴ്സ് റൈറ്റ്സ് അസോസിയേഷന് ഒരുക്കുന്ന വണ്‍ നേഷന്‍ വണ്‍ വോയ്സ് (ഒരു രാഷ്ട്രം ഒരു ശബ്ദം) ഗാനം മേയ് മൂന്നിനു റിലീസ് ചെയ്യും.
14 ഭാഷകളിലായി 100 കലാകാരന്മാര് ഒന്നിക്കുന്ന വണ്‍ നേഷന്‍ വണ്‍ വോയ്സ് ഒരു അകാപെല്ല ആവിഷ്കാരമാണ്. സോനു നിഗം, ശ്രീനിവാസ്, സഞ്ജയ് ടണ്ടന് എന്നിവരാണ് ഗാനം ചിട്ടപ്പെടുത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഓരോ കലാകാരനും വീട്ടില്‍നിന്നുതന്നെയാണ് പാട്ട് റെക്കോര്‍ഡു ചെയ്തിരിക്കുന്നത്.
മലയാള ചലച്ചിത്ര ഗായകരായ കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാര്‍, വിജയ് യേശുദാസ്, സുജാത, ശ്വേത മോഹന്‍, ജി. വേണുഗോപാല്‍ എന്നിവർ ഗാനത്തില്‍ ഒത്തുചേരും.