യൂണിവേഴ്സിറ്റികളിൽ കോഴ്സുകളിൽ പുതിയ അഡ്മിഷനുകൾക്ക് സെപ്റ്റംബറിലേ ക്ലാസുകൾ തുടങ്ങൂ. നിലവിലുള്ള വിദ്യാർഥികൾക്ക് ഓഗസ്റ്റിൽ ക്ലാസ് തുടങ്ങുമെന്നു യൂണിവേഴ്സിറ്റി ഗ്ലാന്റ്സ് കമ്മീഷൻ (യുജിസി) അറിയിച്ചു. ആഴ്ചയിൽ ആറുദിവസം വീതം ക്ലാസ് നടത്താനും യുജിസി നിർദേശിച്ചു. ഫൈനൽ സെമസ്റ്റർ പരീക്ഷകൾ ജൂലൈ അവസാനം നടത്തണം.
ലോക്ക്ഡൗൺകാലത്തെ അധ്യാപകരുടെയും വിദ്യാർഥികളുടെയും യാത്രാപഥം രേഖപ്പെടുത്താനുള്ള മാതൃക തയാറാക്കി നൽകണം. എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്ക് ആറുമാസം കൂടി സമയമനുവദിക്കും. വൈവ പരീക്ഷ ഇനി വീഡിയോ കോൺഫറൻസിലൂടെ നടത്താം.
കോഴ്സിന്റെ ഫൈനൽ സെമസ്റ്ററിനു മുന്പുള്ള സെമസ്റ്ററുകളിൽ ഇന്റേണൽ അസസ്മെന്റ് വച്ച് ഗ്രേഡ് നൽകാം. കോവിഡ് നില മെച്ചപ്പെടുന്ന സംസ്ഥാനങ്ങളിൽ ജൂലൈയിൽ പരീക്ഷ നടത്താം.
ഈ നിർദേശങ്ങൾ ഉപദേശമായി കണക്കാക്കിയാൽ മതി. ഓരോ സംസ്ഥാനത്തേയും കോവിഡ് നില വച്ച് യൂണിവേഴ്സിറ്റികൾക്ക് കാര്യങ്ങൾ തീരുമാനിക്കാം എന്നു യുജിസി നിർദേശിച്ചു.