+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു, നെ​ഗ​റ്റീ​വ് ആ​യി, വീ​ണ്ടും പോ​സി​റ്റീ​വ്; പി​ന്നാ​ലെ മ​ര​ണം

പ​ശ്ചി​മ ബം​ഗാ​ളി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗം ഭേ​ദ​മാ​യ രോ​ഗി​ക്ക് 24 മ​ണി​ക്കൂ​റി​നി​ടെ വീ​ണ്ടും രോ​ഗം. 12 മ​ണി​ക്കൂ​റി​നു ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗി മ​രി​ച്ച​താ​യി ആ​ശു​പ​ത്രി. കോ​ൽ​ക്ക​ത്ത​യി​ലെ
കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു, നെ​ഗ​റ്റീ​വ് ആ​യി, വീ​ണ്ടും പോ​സി​റ്റീ​വ്; പി​ന്നാ​ലെ മ​ര​ണം
പ​ശ്ചി​മ ബം​ഗാ​ളി​ൽ കൊ​റോ​ണ വൈ​റ​സ് രോ​ഗം ഭേ​ദ​മാ​യ രോ​ഗി​ക്ക് 24 മ​ണി​ക്കൂ​റി​നി​ടെ വീ​ണ്ടും രോ​ഗം. 12 മ​ണി​ക്കൂ​റി​നു ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ച് രോ​ഗി മ​രി​ച്ച​താ​യി ആ​ശു​പ​ത്രി. കോ​ൽ​ക്ക​ത്ത​യി​ലെ ബം​ഗൂ​ർ സ്വ​ദേ​ശി ഓം ​പ്ര​കാ​ശ് ആ​ണ് (68) മ​രി​ച്ച​ത്.

ഏ​പ്രി​ല്‍ 22- ന് ​ആ​ണ് ഓം ​പ്ര​കാ​ശിനെ ബം​ഗൂ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ട്ട​ടു​ത്ത ദി​വ​സം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യെ​ന്ന് അ​റി​യി​ച്ച് ഓം ​പ്ര​കാ​ശി​നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ട്ട​യ​ച്ചു.

എ​ന്നാ​ൽ 24 മ​ണി​ക്കൂ​ർ ക​ഴി​യു​ന്ന​തി​നു മു​മ്പെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യെ​ന്ന് അ​റി​യി​ച്ച് വീ​ണ്ടും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഓം ​പ്ര​കാ​ശി​ന്‍റെ മ​ക​നും ഇ​രു​മ്പ് വ്യാ​പാ​രി​യു​മാ​യ രാ​ജ് ഗു​പ്ത​യെ ബ​ന്ധ​പ്പെ​ട്ടു. ആം​ബു​ല​ൻ​സ് അ​യ​ച്ച് ഓം ​പ്ര​കാ​ശി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ണ്ടാ​മ​ത് അ​ഡ്മി​റ്റ് ചെ​യ്ത് 12 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഓം ​പ്ര​കാ​ശ് മ​രി​ച്ചു.

ഓം ​പ്ര​കാ​ശി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണെ​ന്ന് രാ​ജ് ഗു​പ്ത ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ഓം ​പ്ര​കാ​ശി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ മു​ഴു​വ​ന്‍ കൊ​റോ​ണ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.

പ​നി, ചു​മ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഓം ​പ്ര​കാ​ശി​നെ ബം​ഗൂ​റി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ദ്യം കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച ശേ​ഷം നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് നെ​ഗ​റ്റീ​വാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തെ​ന്ന് രാ​ജ് ഗു​പ്ത പ​റ​ഞ്ഞു.