കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവർത്തകർക്കൊപ്പം ചികിത്സാ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയിരിക്കുകയാണ് അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്കർ. ഡോക്ടറായ അദ്ദേഹം കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകർ ധരിക്കുന്ന വേഷം ധരിച്ച് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു.
ഫേസ്ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഈ ചിത്രങ്ങൾ ആയിരങ്ങളാണ് ഷെയർ ചെയ്തത്. ഡോക്ടറായ പ്രധാനമന്ത്രി ആഴ്ചയിൽ ഒരു ദിവസം അങ്ങനെ സേവനം അനുഷ്ടിക്കുമെന്ന് മാസങ്ങൾക്ക് മുൻപ് (കോവിഡ് കാലത്തിനും മുമ്പ്) അറിയിച്ചിരുന്നു. അതിനുള്ള അനുമതിയും മറ്റ് ക്രമീകരണങ്ങളുമെല്ലാം ചെയ്യുകയും ചെയ്തിരുന്നു.