ഇതര സംസ്ഥാനങ്ങളില്‍ കോവിഡ് രോഗ ഭീതിയില്‍ ജോലി നോക്കുന്ന നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ ജോലി നോക്കുന്ന നഴ്സുമാരുടെ കാര്യത്തില്‍ ആ സംസ്ഥാനങ്ങളുമായി സഹകരിച്ചു നടപടികള്‍ സ്വീകരിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്നും ഏതെങ്കിലും തരത്തില്‍ കേന്ദ്ര സര്‍ക്കാർ ഇടപെടല്‍ അനിവാര്യമെങ്കില്‍ നടപടിയെടുക്കാമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് വിശദീകരിച്ചു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നും ലോക്ക് ഡൗണ്‍ കഴിയുന്നതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന നഴ്സുമാരിൽ കോവിഡ് രോഗ ബാധിതരായവരെ നാട്ടിലെത്തിച്ചു ചികിത്സിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് നഴ്സസ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ച് നിര്‍ദേശം.