+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുകെയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഹെൽപ്പ് ഡെസ്ക്

കോ​വി​ഡ് 19 മൂ​ലം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കാ​തെ വി​ഷ​മി​ക്കു​ന്ന യു​കെ​യി​ലെ മ​ല​യാ​ളി​ക​ളെ​യും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹാ​യി​ക്കു​വാ
യുകെയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഹെൽപ്പ് ഡെസ്ക്
കോ​വി​ഡ് -19 മൂ​ലം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കാ​തെ വി​ഷ​മി​ക്കു​ന്ന യു​കെ​യി​ലെ മ​ല​യാ​ളി​ക​ളെ​യും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ഹാ​യി​ക്കു​വാ​നാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ച്ചു.

ഭ​ക്ഷ​ണ​മോ മ​രു​ന്നോ മ​റ്റ് അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ളോ ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടി​ലു​ള്ള അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും ഹെ​ൽ​പ്പ് ഡെ​സ്കുമാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. രൂ​പ​ത​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ട​വ​ക​ക​ളി​ലെ​യും മി​ഷ​നു​ക​ളി​ലെ​യും വൈ​ദി​ക​രു​ടെ​യും അ​ല്മാ​യ​രാ​യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കാ​നാ​വു​ന്ന സ​ഹാ​യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

കോ​വി​ഡ് മൂ​ലം രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍ലൈ​ൻ ക്ലാ​സു​ക​ളും മ​റ്റു​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മൂ​ലം ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​രോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​രോ ആ​യ ആ​ളു​ക​ൾ​ക്കും ഹെ​ൽ​പ്പ് ഡെ​സ്കു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഫാ. ​ടോ​മി അ​ടാ​ട്ട് ആ​ണ് ഹെ​ൽപ്പ് ഡെ​സ്കിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

താ​ഴെ​പ്പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ നേ​രി​ട്ടോ വാ​ട്ട്സ് ആ​പ്പി​ലൂ​ടെ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫാ. ​ടോ​മി അ​ടാ​ട്ട് (0044744883 6131), വി​കാ​രി ജ​ന​റ​ൽമാ​രാ​യ മോ​ണ്‍. ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് (00447 47827 3948), മോ​ണ്‍. സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ (00447 91365314), മോ​ണ്‍. ജി​നോ അ​രി​ക്കാ​ട്ട് എം​സി​ബി​എ​സ് (0044 773 1507221 ), മോ​ണ്‍. ജോ​ർ​ജ് ചേ​ല​ക്ക​ൽ (0044745 5307570), ചാ​ൻ​സ​ല​ർ റ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട് (0044 778 8790928 ) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ