സൗദിയിൽ കോവിഡ് ബാധിച്ച് ഇന്ന് അഞ്ചു പേർ കൂടി മരിച്ചു. ഇതോടെ സൗദിയിൽ മരണപ്പെട്ടവരുടെ ആകെ എണ്ണം 144 ആയി. 1,289 പേര്‍ക്ക് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതർ 18,811 ആയി. സുഖം പ്രാപിച്ചവരുടെ എണ്ണം രണ്ടായിരത്തി അഞ്ഞൂറ് കടന്നു.
ജിദ്ദയിൽ 294 പേർക്കും മക്കയിൽ 218 പേർക്കും മദീനയിൽ 202 പേർക്കും റിയാദിൽ 178 പേർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ബെയ്ഷ് 126, ജുബൈൽ 107, അൽകോബാർ 50, ഹൊഫൂഫ് 37, ദമ്മാം 26, സുൽഫി 11, ഖതീഫ് 07, തായിഫ് 05, അൽബാഹ 05, ബുറൈദ 04, തബൂക് 04, ഹായിൽ 03, മുസാഹ്മിയ 02, അബഹ, ഖമീസ്, യാമ്പു, ജിസാൻ, അൽതുവൈൽ, ദൂമത് അൽജന്ദൽ, അൽഖർജ്, സാജിർ, ദിരിയ, സക്കാക എന്നിവിടങ്ങളിൽ ഓരോന്നു വീതവുമാണ് പുതുതായി രോഗം ബാധിച്ചവരുടെ വിവിധ പ്രവിശ്യകളിലെ കണക്ക്.
സൗദിയിലെ മക്ക ഒഴികെയുള്ള പ്രദേശങ്ങളിൽ റംസാൻ പ്രമാണിച്ച് കർഫ്യുവിൽ ഇളവ് പ്രഖ്യാപിച്ചത് മുൻനിർത്തി കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് ആരോഗ്യമന്ത്രാലയം നിർദേശിച്ചിരിക്കുന്നത്.
പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടുന്നതും മാളുകളിലും മറ്റും അനാവശ്യമായി കറങ്ങി നടക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. കുട്ടികളും പ്രായമായവരും മാളുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചു.