+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 30 ല​ക്ഷം കവിഞ്ഞു

ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 30 ല​ക്ഷം ക​വി​ഞ്ഞു. 30.12 ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 8.88 ല​ക്ഷം പേ​ർ രോ​ഗ​മു​ക്തി നേ​ടി.9.87 ല​ക്ഷം ആ​ളു​ക​ൾ​ക്ക് രോ​ഗ
ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ 30 ല​ക്ഷം കവിഞ്ഞു
ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 30 ല​ക്ഷം ക​വി​ഞ്ഞു. 30.12 ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. 8.88 ല​ക്ഷം പേ​ർ രോ​ഗ​മു​ക്തി നേ​ടി.

9.87 ല​ക്ഷം ആ​ളു​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​മേ​രി​ക്ക​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ച്ച​ത്. സ്പെ​യി​നി​ൽ 2.29 ല​ക്ഷം പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 1.97 ല​ക്ഷം പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു.

ഇ​ന്ത്യ​യി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. 27,977 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

2.7 ല​ക്ഷം ആ​ളു​ക​ൾ ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. 55,415 പേ​ർ മ​രി​ച്ച അ​മേ​രി​ക്ക​യാ​ണ് മ​ര​ണ​ക്ക​ണ​ക്കി​ലും മു​ന്നി​ൽ.

സ്പെ​യി​ൻ (23,521), ഇ​റ്റ​ലി (26,644), ഫ്രാ​ൻ​സ് (22,856), ബ്രി​ട്ട​ണ്‍ (20,732) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണ്.