കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷം സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും മുഖാവരണം നിർബന്ധമാക്കും. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നല്കി. ഇതിന്റെ ഭാഗമായി സമഗ്ര ശിക്ഷയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള മാസ്ക് തയാറാക്കി നല്കും.
സൗജന്യമായാവും സ്കൂൾ കുട്ടികൾക്കും അധ്യാപകർക്കുമുള്ള മാസ്ക് നല്കുക. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പേ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ ബാക്കി ഉള്ളവ നടത്തേണ്ടതുണ്ട്. ആ വിദ്യാർഥികൾക്ക് ആദ്യഘട്ടമായി മാസ്ക് തയാറാക്കി നല്കാനുള്ള ശ്രമവും ആരംഭിച്ചു. ഇതിനായി നാഷണൽ സർവീസ് സ്കീമിലെ വിദ്യാർഥികളുടെ സഹായവും തേടിയിട്ടുണ്ട്.