ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്നു. അഹമ്മദാബാദില്‍ ഇന്നലെ 18 പേരാണു മരിച്ചത്. ഗുജറാത്തിലെ മറ്റിടങ്ങളില്‍ ഇന്നലെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗുജറാത്തില്‍ ആകെ മരണം 151 ആയി. 24 മണിക്കൂറിനിടെ 230 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 3,301 ആയി. ഇതില്‍ 2,181 രോഗികള്‍ അഹമ്മദാബാദിലാണ്.
മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി. ഇന്നലെ നാലു പേരാണു മരിച്ചത്. ആകെ രോഗികള്‍ 2,090. മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ശേഷം കോവിഡ് ബാധിച്ച് 100 പേര് മരിക്കുന്ന സംസ്ഥാനമാണു മധ്യപ്രദേശ്. ഇന്നലെ 145 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 91 കേസും ഇന്‍ഡോറിലാണ്. ഇവിടെ ആകെ മരണം 57 ആണ്.
തമിഴ്നാട്ടില്‍ ഇന്നലെ ഒരു മരണം
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് രോഗമുക്തി നേടിയവര്‍ 1,020 ആയി. ഇന്നലെ 60 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. കോവിഡ് ബാധിച്ച് ഇന്നലെ നാല്‍പ്പത്തിരണ്ടു കാരന് മരിച്ചു. ആകെ മരണം 24 ആയി. ഇന്നലെ 64 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 28 കേസുകള്‍ ചെന്നൈയിലാണ്. ചെന്നൈയിലെ ആകെ രോഗികള്‍ 523 ആയി.
മഹാരാഷ്ട്രയിൽ രോഗികൾ 8,068
രാജ്യത്ത് ഏറ്റവും അധികം കോവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ആകെ രോഗികൾ 8,068 ആയി. 24 മണിക്കൂറിനിടെ 440 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇന്നലെ 19 പേർ മരിച്ചു. ഇതിൽ 12 മുംബൈയിലാണ്. മഹാരാഷ്ട്രയിൽ ആകെ കോവിഡ് മരണം 342 ആയി.