+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചീഫ് ജസ്റ്റീസായി ചുമതലയേൽക്കാൻ 2,000 കി.മീ. കാർയാത്ര

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ര​ണ്ടു ജ​ഡ്ജി​മാ​ർ കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് 2,000 കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യ
ചീഫ് ജസ്റ്റീസായി ചുമതലയേൽക്കാൻ 2,000 കി.മീ. കാർയാത്ര
ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ ര​ണ്ടു ജ​ഡ്ജി​മാ​ർ കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് 2,000 കി​ലോ​മീ​റ്റ​റി​ൽ അ​ധി​കം. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ്യോ​മ- റെ​യി​ൽ ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട ജ​ഡ്ജി​മാ​ർ ഇ​ത്ര ദൂ​രം കാ​റി​ൽ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്.

കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യ ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ർ ദ​ത്ത ബോം​ബെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​നാ​ണ് കാ​റി​ൽ യാ​ത്ര തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച മ​ക​നൊ​പ്പം യാ​ത്ര തു​ട​ങ്ങി​യ ജ​സ്റ്റീ​സ് ദ​ത്ത ഇ​ന്ന് ഉ​ച്ച​യോ​ടെ മും​ബൈ​യി​ലെ​ത്തും. അ​ല​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ബി​ശ്വ​നാ​ഥ് സോം​ദാ​ർ മേ​ഘാ​ല​യ ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​നാ​ണ് പു​റ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഭാ​ര്യ​യോ​ടൊ​പ്പം പു​റ​പ്പെ​ട്ട അ​ദ്ദേ​ഹം ഇ​ന്ന​ലെ ഷി​ല്ലോം​ഗി​ലെ​ത്തി.

ഇ​രു​വ​രെ​യും ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യി ഉ​യ​ർ​ത്തി വ്യാ​ഴാ​ഴ്ച​യാ​ണ് രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.