കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ വുഹാൻ നഗരത്തിലെ ആശുപത്രികളിൽ ഒറ്റ കോവിഡ് രോഗി പോലും ചികിത്സയിലില്ല. അവസാന രോഗി വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യപ്പെട്ടുവെന്നു ചൈനീസ് അധികൃതർ അറിയിച്ചു.
വുഹാൻ ഉൾപ്പെടുന്ന ഹുബെയ് പ്രവിശ്യയിൽ രോഗികൾ അന്‍പതിൽ താഴെയായി. 20 ദിവസത്തിനിടെ പ്രവിശ്യയിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ചവരെ ചൈനയിൽ 82,827 പേർക്കാണു രോഗം പിടിപെട്ടത്. 4,632 പേർ മരിച്ചു.