മറ്റു സംസ്ഥാനങ്ങളിൽനിന്ന് ചരക്കുവാഹനങ്ങൾ കൊണ്ടുവരുന്ന ഡ്രൈവർമാരെയും ക്ലീനർമാരെയും കൃത്യമായി നിരീക്ഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അവരിലൂടെ രോഗം പടരുന്ന സ്ഥിതി ഉണ്ടാകരുത്. ഡ്രൈവർമാർക്ക് താമസ സൗകര്യം നൽകണം. അവരെ ചുറ്റിക്കറങ്ങാൻ അനുവദിക്കരുത്. മൊത്തവ്യാപാരികളുമായി ഇക്കാര്യത്തിൽ ബന്ധപ്പെടണം. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാ ഭരണസംവിധാനങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഹോട്ട്സ്പോട്ട് ആയ മേഖലകളിൽ ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റില്ല. അതുകൊണ്ട് ഭക്ഷ്യസാധനങ്ങൾ വീടുകളിൽ എത്തുന്നു എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.