സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ ആറും കോട്ടയത്ത് അഞ്ചും പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇന്ന് സ്ഥിരീകരിച്ചവരിൽ ഒരു ഡോക്ടറും ആരോഗ്യപ്രവർത്തകരും ഉൾപ്പെടും.
ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്പെയിന്) രണ്ട് പേര് തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര് ആരോഗ്യ പ്രവര്‍ത്തകരാണ്.
ഇന്ന് നാലു പേർക്ക് രോഗം ഭേദമായി. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര് വീടുകളിലും 462 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.
സംസ്ഥാനത്ത് മൂന്നു ഹോട്ട്സ്പോട്ട് കൂടി
സംസ്ഥാനത്തെ മൂന്നു സ്ഥലങ്ങൾ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കോട്ടയം ജില്ലയിലെ മണർകാട്, കൊല്ലം ജില്ലയിലെ ചാത്തന്നൂർ, ശാസ്താംകോട്ട, എന്നിവയാണു പുതിയ ഹോട്ട് സ്പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 87 ആയി.