+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​ർ​ക്ക​യു​ടെ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം; കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ എ​ത്തി​ക്കും

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ർ​
നോ​ർ​ക്ക​യു​ടെ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം; കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ എ​ത്തി​ക്കും
സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും വി​ദ്യാ​ർ​ഥി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ർ​ക്കാ​യി നോ​ർ​ക്ക​യു​ടെ വെ​ബ്സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​വെ​ബ്സൈ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കും.

പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ എ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ ഇ​ങ്ങ​നെ അ​ക​പ്പെ​ട്ടി​ട്ടു​ണ്ട് എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യും. ഇ​വ​രെ എ​ങ്ങ​നെ കൊ​ണ്ടു​വ​ര​ണം എ​ന്ന കാ​ര്യം സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​ന്നെ​യാ​ണ് സ​ർ​ക്കാ​ർ ത​യാ​റ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.