+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി ന​ട​ത്താ​ന്‍ ബി​ഹാ​റും

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി ബി​ഹാ​ര്‍. കോ​വി​ഡ് ഭേ​ദ​മാ​യ​വ​രു​ടെ ര​ക്ത​ത്തി​ലെ ആന്‍റി​ബോ​ഡി ഉ​പ​യോ​ഗി​ച്ച് ചി​ക
കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി ന​ട​ത്താ​ന്‍ ബി​ഹാ​റും
കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി ന​ട​പ്പി​ലാ​ക്കാ​നൊ​രു​ങ്ങി ബി​ഹാ​ര്‍. കോ​വി​ഡ് ഭേ​ദ​മാ​യ​വ​രു​ടെ ര​ക്ത​ത്തി​ലെ ആന്‍റി​ബോ​ഡി ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സി​ക്കു​ന്ന രീ​തി​യാ​ണ് പ്ലാ​സ്മ തെ​റാ​പ്പി.

പാ​റ്റ്‌​ന എ​യിം​സി​ല്‍ പ്ലാ​സ്മ തെ​റാ​പ്പി ന​ട​ത്താ​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​മെ​ന്ന് ബി​ഹാ​റി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കു​മാ​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് 225 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 46 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. ര​ണ്ട് പേ​ര്‍ മ​രി​ച്ചു.

അ​തേ​സ​മ​യം, ഡ​ല്‍​ഹി​യി​ല്‍ നാ​ല് കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ ന​ട​ത്തി​യ പ്ലാ​സ്മ തെ​റാ​പ്പിയി​ല്‍ ര​ണ്ട് പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യി. ഈ ​ചി​കി​ത്സ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​നു​വാ​ദം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.