+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി​ക​ളെ തിരിച്ചെത്തിക്കാൻ എന്തൊക്കെ ഒരുക്കങ്ങൾ നടത്തി; സംസ്ഥാനങ്ങളോട് കേന്ദ്രം

വി​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ നീ​ക്കം. പ്ര​വാ​സി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ
പ്ര​വാ​സി​ക​ളെ തിരിച്ചെത്തിക്കാൻ എന്തൊക്കെ ഒരുക്കങ്ങൾ നടത്തി; സംസ്ഥാനങ്ങളോട് കേന്ദ്രം
വി​ദേ​ശ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ നീ​ക്കം. പ്ര​വാ​സി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് ക​ത്ത​യ​ച്ചു.

ഇ​ന്ത്യ​ക്കാ​രെ മ​ട​ക്കിക്കൊ​ണ്ടു​വ​രാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച ത​യാ​റെ​ടു​പ്പു​ക​ൾ അ​റി​യി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും വി​ഷ​യം ച​ർ​ച്ച ചെ​യ്യും.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഗ​ള്‍​ഫി​ലും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഉ​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ ക​ണ​ക്ക് എം​ബ​സി​ക​ള്‍ മു​ഖേ​ന ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടി അ​ടി​സ്ഥാ​ന​മാ​ക്കി​​യാ​യി​ക്കും കേ​ന്ദ്ര ന​ട​പ​ടി​ക​ള്‍.

കേ​ര​ളം പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ ത​ന്നെ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.