ആഗോള ജനതയെ കാർന്നു തിന്നുന്ന കോവിഡ് മഹാമാരി അമേരിക്കയിലും അനിയന്ത്രിതമായി തുടരുന്നു. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51,000 കടന്നു. 51,342 പേർക്കാണ് രാജ്യത്ത് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 9,09,116 പേർക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്.
92,266 പേർക്ക് മാത്രമാണ് അമേരിക്കയിൽ കോവിഡ് മുക്തി നേടാനായത്. ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിൽ ആണ് ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടതും കൂടുതൽ രോഗബാധിതരുള്ളതും. ന്യൂയോർക്കിൽ 2,76,711 പേർക്ക് രോഗം ബാധിച്ചപ്പോൾ ന്യൂജഴ്സിയിൽ 1,02,196 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ന്യൂയോർക്കിൽ 21,283 പേർ മരണമടഞ്ഞു. ന്യൂജഴ്സിയിൽ 5,617ഉം. മസാച്യുസെറ്റ്സിൽ 46,023 പേർക്കും കലിഫോർണിയയിൽ 39,684 പേർക്കും പെൻസിൽവാനിയയിൽ 38,652 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.