+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്താന്‍ കേന്ദ്ര മന്ത്രിതല സംഘം

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി സം​സ്ഥാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച മാ​ര്‍​ഗ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര അ​ന്ത​ര്‍ മ​ന്ത്രി​ത​ല സം​ഘ​ത്തി​നു രൂ​പം ന​ല്‍​കി.സം​ഘ​ത്തി​ല്‍ ര​ണ്ടെ​ണ്ണം ഗു​ജ​റാ​ത
സംസ്ഥാനങ്ങളുടെ പ്രവർത്തനം വിലയിരുത്താന്‍ കേന്ദ്ര മന്ത്രിതല സംഘം
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി സം​സ്ഥാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ച മാ​ര്‍​ഗ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര അ​ന്ത​ര്‍ മ​ന്ത്രി​ത​ല സം​ഘ​ത്തി​നു രൂ​പം ന​ല്‍​കി.

സം​ഘ​ത്തി​ല്‍ ര​ണ്ടെ​ണ്ണം ഗു​ജ​റാ​ത്തി​ലേ​ക്കും ഓ​രോ​ന്ന് വീ​തം തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട്, മ​ഹ​രാ​ഷ്‌​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മാ​ണ് നി​യോ​ഗി​ക്കു​ക. മും​ബൈ​യി​ലേ​ക്കും പൂ​ന​യി​ലേ​ക്കും നേ​ര​ത്തേ അ​യ​ച്ച സം​ഘ​ത്തെ വി​പു​ലീ​ക​രി​ച്ചാ​ണ് മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ നി​യോ​ഗി​ക്കു​ന്ന​ത്.​സം​ഘ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും.

ലോ​ക്ക് ഡൗ​ണ്‍ ന​ട​പ്പാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​യ​രു​ന്ന പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണ് മ​ന്ത്രി​ത​ല സ​മി​തി​യു​ടെ പ്ര​ധാ​ന അ​ജ​ണ്ട. പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന സം​ഘം സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. കേ​ന്ദ്ര​ത്തി​നും റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

രാ​ജ്യ​ത്തെ ചി​ല ജി​ല്ല​ക​ളി​ല്‍ ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​നും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍​ക്കും വ​ഴി​തെ​ളി​ക്കു​ന്ന​തും പൊ​തു​ജ​ന​താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​വു​മാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രെ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍, പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്ക​ല്‍, പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​തി​രി​ക്ക​ല്‍, നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നെ ത​ട​സ​പ്പെ​ടു​ത്ത​ല്‍ തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളും ഇ​തി​ല്‍ പെ​ടു​ന്നു​ണ്ട്.