+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുറത്തുനിന്നു കൊണ്ടുവന്നവരുടെ ചികിത്സാച്ചെലവ് ജർമനി വഹിക്കും

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ബ​ജ​റ്റി​ലേ​ക്കു​ള്ള സ്വ​ന്തം വി​ഹി​തം കൂ​ട്ടാ​ൻ ജ​ർ​മ​നി സ്വ​മേ​ധ​യാ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സ് പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നു​ള്ള ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണി​ത
പുറത്തുനിന്നു കൊണ്ടുവന്നവരുടെ ചികിത്സാച്ചെലവ് ജർമനി വഹിക്കും
യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ബ​ജ​റ്റി​ലേ​ക്കു​ള്ള സ്വ​ന്തം വി​ഹി​തം കൂ​ട്ടാ​ൻ ജ​ർ​മ​നി സ്വ​മേ​ധ​യാ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. കൊ​റോ​ണ വൈ​റ​സ് പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​നു​ള്ള ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണി​തെ​ന്നു ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ വ്യ​ക്ത​മാ​ക്കി.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന ഭീ​മ​ൻ ര​ക്ഷാ പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കു മു​ന്നോ​ടി​യാ​യി ജ​ർ​മ​ൻ എം​പി​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്പോ​ഴാ​ണ് മെ​ർ​ക്ക​ൽ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച​ത്.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു ജ​ർ​മ​നി​യി​ലെ​ത്തി​ച്ച കോ​വി​ഡ് ബാ​ധി​ത​രു​ടെ ചി​കി​ത്സാ​ച്ചെ​ല​വ് പൂ​ർ​ണ​മാ​യി സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ജെ​ൻ​സ് സ്പാ​ൻ അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​ൽ​നി​ന്നും ഇ​റ്റ​ലി​യി​ൽ​നി​ന്നു​മാ​ണ് കൂ​ടു​ത​ൽ രോ​ഗി​ക​ളെ​യും എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഇ​ത്ത​ര​ത്തി​ൽ ഇ​രു​നൂ​റോ​ളം പേ​ർ ഇ​പ്പോ​ഴും ജ​ർ​മ​നി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. ഏ​ക​ദേ​ശം ഇ​രു​പ​തു മി​ല്യ​ൻ യൂ​റോ​യാ​ണ് ഇ​വ​ർ​ക്കു പ്ര​തീ​ക്ഷി​ക്കു​ന്ന ചി​കി​ത്സാ ചെ​ല​വ്. യൂ​റോ​പ്യ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രു​ടെ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ന്ന​തെ​ന്നും സ്പാ​ൻ വി​ശ​ദീ​ക​രി​ച്ചു.