+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​റ്റ​ലി മ​നഃ​ശാ​സ്ത്ര പ​രി​ശോ​ധ​ന​യ്ക്ക്

വീ​ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​തെ എ​ത്ര കാ​ലം ക​ഴി​യാ​ൻ ജ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കു​മെ​ന്ന​റി​യാ​ൻ മ​നഃ​ശാ​സ്ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ആ​രേ
ഇ​റ്റ​ലി മ​നഃ​ശാ​സ്ത്ര പ​രി​ശോ​ധ​ന​യ്ക്ക്
വീ​ടു​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​തെ എ​ത്ര കാ​ലം ക​ഴി​യാ​ൻ ജ​ന​ങ്ങ​ൾ​ക്കു സാ​ധി​ക്കു​മെ​ന്ന​റി​യാ​ൻ മ​നഃ​ശാ​സ്ത്ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ആ​രോ​ഗ്യ രം​ഗ​ത്തു​നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​ഠ​ന​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി യൂ​സ​പ്പെ കോ​ന്തെ ഈ​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​ന്ന പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം ഈ ​പ​രി​ശോ​ധ​ന​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പു​റ​ത്തു​വി​ടു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ പ​രി​ഗ​ണ​ന​യി​ലാ​ണെ​ങ്കി​ലും രോ​ഗം ഏ​റ്റ​വും രൂ​ക്ഷ​മാ​യി ബാ​ധി​ച്ച മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​നി​യും ആ​ഴ്ച​ക​ളോ​ളം നീ​ളും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നഃ​ശാ​സ്ത്ര പ​ഠ​ന​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്.

വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ മ​ദ്യ​ത്തി​നു സാ​ധി​ക്കി​ല്ലെ​ന്ന് ഇ​റ്റാ​ലി​യ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ർ​ത്തി​ച്ചു മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​മി​ത മ​ദ്യ​പാ​നം പ്ര​തി​രോ​ധ ശേ​ഷി കു​റ​യാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.