കൊറോണ വൈറസ് കാരണമുണ്ടായ സാന്പത്തിക പ്രതിസന്ധി നേരിടാൻ യൂറോപ്യൻ യൂണിയൻ 54,000 കോടി യൂറോയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ഇതിൽ 470 ബില്യൻ യൂറോയും നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചു ജൂണ്‍ ഒന്നിനു മുൻപ് റിലീസ് ചെയ്യാനും തീരുമാനം.
യൂണിയന്റെ ഏഴു വർഷത്തെ ബജറ്റ് ഇപ്പോൾ ചർച്ചയിലിരിക്കുകയാണ്. ഇതുമായി ചേർന്നായിരിക്കും ഉത്തേജക പാക്കേജും വരുന്നത്. വിഡിയോ കോണ്‍ഫറൻസ് വഴി നടത്തിയ ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ പദ്ധതിക്ക് അംഗീകാരം നൽകി.
കൊറോണ ബോണ്ടിന്റെ പേരിൽ വിഘടിച്ചുനിന്ന തെക്കും വടക്കും രാജ്യങ്ങൾക്കിടയിലെ സംഘർഷത്തിന് അയവ് വരുത്താനും പുതിയ തീരുമാനത്തിലൂടെ സാധിച്ചിട്ടുണ്ട്. മഹത്തായ പുരോഗതി എന്നാണ് ഉത്തേജക പാക്കേജിനെ ഇറ്റാലിയൻ പ്രധാനമന്ത്രി യൂസപ്പെ കോന്തെ വിശേഷിപ്പിച്ചത്. എന്നാൽ, പദ്ധതിയുടെ വിശദാംശങ്ങളുടെ കാര്യത്തിൽ ഇനിയും അന്തിമ ധാരണയിലെത്തിയിട്ടില്ല.
അതേസമയം, യൂണിയനിൽ ആകമാനം സ്മാർട്ട്ഫോണ്‍ ആപ്ലിക്കേഷൻ ഉപയോഗിച്ചു രോഗികളെ ട്രാക്ക് ചെയ്യാനുള്ള നിർദേശത്തിന്റെ കാര്യത്തിൽ അംഗരാജ്യങ്ങൾ ഇനിയും ധാരണയിലെത്തിയിട്ടില്ല. സ്വകാര്യതയുടെ ലംഘനമാകും എന്ന വിഷയം ഉയർത്തിക്കാട്ടിയാണ് ഇതിനോടുള്ള പ്രധാന എതിർപ്പ് നിലനിൽക്കുന്നത്.
കൊറോണ വൈറസ് ദുരന്തം ബാധിച്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ സഹായിക്കാനായിട്ടാണ് യൂറോപ്യൻ പാർലമെന്റ് അധിക ഫണ്ട് സമാഹരണം. ഏറ്റവും പ്രയാസമേറിയ അംഗരാജ്യങ്ങൾക്ക് 2020ൽ 800 മില്യണ്‍ ഡോളർ വരെ ധനസഹായം ലഭിക്കും. ഓരോ കേസും അനുസരിച്ചു പിന്തുണ തീരുമാനിക്കും.
ജോസ് കുന്പിളുവേലിൽ