രാജ്യം സ്വയംപര്യാപ്തമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയംപര്യാപത്രാകേണ്ടതിന്റെ പ്രാധാന്യമാണ് കോവിഡ് നമ്മെ പഠിപ്പിക്കുന്നത്. രാജ്യം ഇതുവരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വന്തം നിലയിൽ പ്രതിരോധം വികസിപ്പിക്കണം. രാജ്യത്തിന്റെ പുറത്തുനിന്നുള്ള സഹായമല്ല അഭ്യർഥിക്കേണ്ടത്. പഞ്ചായത്തുകളുടെ ശക്തിയാണ് ജനാധിപത്യത്തിന്റെ ശക്തി. ഒന്നേകാൽ ലക്ഷം പഞ്ചായത്തുകളിൽ ബ്രോഡ്ബാൻഡ് എത്തിച്ചുവെന്നും മോദി പറഞ്ഞു.
കോവിഡ് നമ്മെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു. നമ്മുടെ പ്രവർത്തനശൈലി മാറണം. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.