രാജ്യത്ത് ദിനംപ്രതി കോവിഡ് 19 കേസുകൾ വർധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,684 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 23,077 ആയി.
കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത് 37 പേരാണ്. ഇതോടെ മരണസംഖ്യ 718 ആയി ഉയർന്നു. 4,749 ഇതുവരെ രാജ്യത്ത് കോവിഡ് രോഗമുക്തരായി.
കേരളത്തിലും ഇന്ന് രാവിലെ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കുട്ടിക്ക് ഹൃദയസംബന്ധമായ രോഗങ്ങളും വളർച്ചക്കുറവും ഉണ്ടായിരുന്നു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 6,430 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 283 പേർ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു.
മഹാരാഷ്ട്ര കഴിഞ്ഞാൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഗുജറാത്തിലും ഡൽഹിയിലുമാണ്. 2,624 പേർക്കാണ് ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 112 പേരാണ് ഇവിടെ മരിച്ചത്. ഡൽഹി 2,376 പേർക്കും രോഗം സ്ഥിരീകരിച്ചു. 50 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു.
മധ്യപ്രദേശിൽ 1,699 പേർക്കും ഉത്തർപ്രദേശിൽ 1,510 പേർക്കും രാജസ്ഥാനിൽ 1,964 പേർക്കും തമിഴ്നാട് 1,683 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ 83 പേരും ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും 27 പേർ വീതവും കോവിഡ് ബാധിച്ച് മരിച്ചു.