കോവിഡ് -19 അതിവേഗം പടരുന്ന സഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്കു ചികിത്സാ സൗകര്യവും മറ്റു സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര തീരുമാനവും നടപടികളുമുണ്ടാകണമെന്നു കെസിബിസി. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ അഭ്യര്‍ഥിച്ചു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.
പ്രവാസി മലയാളികളെ സംരക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു പ്രത്യാശ നല്‍കുന്നുണ്ട്. ഒപ്പം രോഗം പടരാതിരിക്കാന്‍ ജാഗ്രതയുള്ള നിലപാട് പൊതുസമൂഹത്തിനും ആവശ്യമാണ്. ഗള്‍ഫ് നാടുകളിലുള്പ്പടെയുള്ള പ്രവാസികളെ, കേരളത്തില്‍ കൊണ്ടുവന്നു ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു കത്തോലിക്കാ സഭയിലെ സോഷ്യല്‍ സര്‍വീസ് ഏജന്‍സികളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുമെന്നും മാര്‍ ആലഞ്ചേരി അറിയിച്ചു.