+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് കോവിഡ് പരിശോധന 16,818 പേരിൽ

ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് 24 മു​ത​ൽ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ന്നി​രി​ക്കു​ന്ന​ത് 16,818 പേ​രി​ൽ മാ​ത്ര​മാ​ണ്. ഇ​തു​ൾ​പ്പെ​ടെ സം​സ്ഥ
സം​സ്ഥാ​ന​ത്ത് കോവിഡ് പരിശോധന 16,818 പേരിൽ
ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് 24 മു​ത​ൽ ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ൽ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ന്നി​രി​ക്കു​ന്ന​ത് 16,818 പേ​രി​ൽ മാ​ത്ര​മാ​ണ്. ഇ​തു​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തു മൊ​ത്തം കോ​വി​ഡ് -19 പ​രി​ശോ​ധ​ന ന​ട​ന്നി​രി​ക്കു​ന്ന​ത് 21334 പേ​രി​ലാ​ണ്.

ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്പോ​ൾ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 109 ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന​ലെ ഇ​ത് 447 ആ​യി. ഇ​തി​ൽ 129 പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് 21,334 സ്ര​വ​പ​രി​ശോ​ധ​ന ന​ട​ന്ന​തി​ൽ 447 എ​ണ്ണം പോ​സി​റ്റീ​വും 20,326 എ​ണ്ണം നെ​ഗ​റ്റീ​വു​മെ​ന്ന​താ​ണ് ക​ണ​ക്ക്.

ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ൽ വ​ന്ന ക​ഴി​ഞ്ഞ മാ​ർ​ച്ച് 24വ​രെ സം​സ്ഥാ​ന​ത്ത് 4,516 പേ​രി​ൽ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്ന​ത്. അ​ന്ന് 109 കേ​സു​ക​ൾ സം​സ്ഥാ​ന​ത്തു സ്ഥി​രീ​ക​രി​ക്കു​ക​യും 3,331 ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങു​ന്ന കാ​ല​യ​ള​വി​ൽ ശ​രാ​ശ​രി 200 പ​രി​ശോ​ധ​ന​ക​ൾ മാ​ത്ര​മാ​ണ് പ്ര​തി​ദി​നം സം​സ്ഥാ​ന​ത്തു ന​ട​ന്നു​വ​ന്നി​രു​ന്ന​ത്.

മാ​ർ​ച്ച് 29 എ​ത്തി​യ​പ്പോ​ൾ 623 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ ഏ​റ്റ​വു​മ​ധി​കം സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത് ക​ഴി​ഞ്ഞ 16നാ​ണ് 925 സാ​ന്പി​ളു​ക​ൾ അ​യ​ച്ചു. നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ശ​രാ​ശ​രി 450 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ചു​വ​രു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രി​ൽ മാ​ത്ര​മാ​ണ് ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്ന​ത്. ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽ നി​ന്നെ​ത്തി​യ​വ​രി​ലും പ​രി​ശോ​ധ​ന ന​ട​ന്ന​ത് കാ​സ​ർ​ഗോ​ഡ്, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്. മ​റ്റു ജി​ല്ല​ക​ളി​ലെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ​വ​രി​ല​ട​ക്കം രോ​ഗ​ല​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​വ​രും ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​ഞ്ഞ​വ​രു​ടെ​യും സ്ര​വം മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​രി​ലും പ​രി​ശോ​ധ​ന ആ​ദ്യം ന​ട​ന്ന​ത് പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. ഇ​ത്ത​ര​ക്കാ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത കാ​ട്ടി​ത്തു​ട​ങ്ങി​യ​ത്. പി​ന്നാ​ലെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടാ​യി.

പ​രി​ശോ​ധ​ന​ക​ളി​ൽ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത് കാ​സ​ർ​ഗോ​ഡാ​ണ്. 22 വ​രെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ 3385 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ൽ 172 പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട​യി​ൽ 2957 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 17 എ​ണ്ണം പോ​സി​റ്റീ​വാ​യി. ക​ണ്ണൂ​രി​ൽ 22വ​രെ 2432 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ 109 എ​ണ്ണം പോ​സി​റ്റീ​വാ​യി.

മ​ല​പ്പു​റ​ത്ത് 1654 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 22 എ​ണ്ണം പോ​സി​റ്റീ​വാ​യി. കൂ​ട​ത​ൽ പ​രി​ശോ​ധ​ന ന​ട​ന്ന മ​റ്റൊ​രു ജി​ല്ല കൊ​ല്ല​മാ​ണ്. 1260 സാ​ന്പി​ളു​ക​ളാ​ണ് കൊ​ല്ല​ത്ത് 22 വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ പ​ത്തെ​ണ്ണ​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. വ​ള​രെ കു​റ​ച്ച് പ​രി​ശോ​ധ​ന ന​ട​ന്ന ജി​ല്ല​ക​ളി​ൽ വ​യ​നാ​ട്, കോ​ട്ട​യം എ​ന്നി​വ​യാ​ണ്. വ​യ​നാ​ട്ടി​ൽ 284, ഇ​ടു​ക്കി 587, കോ​ട്ട​യം 674 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്. രോ​ഗ​വി​മു​ക്തി​യി​ലും മ​റ്റും മു​ന്നി​ട്ടു​നി​ന്ന​തും ഈ ​ജി​ല്ല​ക​ളാ​ണെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ബി​ജു കു​ര്യ​ൻ