+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ഷ്മീ​രി​ൽ കോ​വി​ഡ് ഭീ​ക​ര​ത; രോ​ഗി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്കു ത​ള്ളി പാ​ക്കി​സ്ഥാ​ൻ

കാ​ഷ്മീ​രി​ൽ കോ​വി​ഡ് വൈ​റ​സ് വ്യാ​പി​പ്പി​ക്കാ​നാ​യി പാ​ക്കി​സ്ഥാ​ൻ രോ​ഗ​ബാ​ധ​യു​ള്ള​വ​രെ കാ​ഷ്മീ​രി​ലേ​ക്കു ത​ള്ളി വി​ടു​ക​യാ​ണെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി ദി​ൽ​ബാ​ഗ് സിം​ഗ്. ഇ​ങ്ങ​നെ ഗു​രു​ത​
കാ​ഷ്മീ​രി​ൽ കോ​വി​ഡ് ഭീ​ക​ര​ത; രോ​ഗി​ക​ളെ ഇ​ന്ത്യ​യി​ലേ​ക്കു ത​ള്ളി പാ​ക്കി​സ്ഥാ​ൻ
കാ​ഷ്മീ​രി​ൽ കോ​വി​ഡ് വൈ​റ​സ് വ്യാ​പി​പ്പി​ക്കാ​നാ​യി പാ​ക്കി​സ്ഥാ​ൻ രോ​ഗ​ബാ​ധ​യു​ള്ള​വ​രെ കാ​ഷ്മീ​രി​ലേ​ക്കു ത​ള്ളി വി​ടു​ക​യാ​ണെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ ഡി​ജി​പി ദി​ൽ​ബാ​ഗ് സിം​ഗ്. ഇ​ങ്ങ​നെ ഗു​രു​ത​ര​മാ​യ വൈ​റ​സ് ബാ​ധ കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ട​ർ​ത്താ​നാ​ണു പാ​ക്കി​സ്ഥാ​ന്‍റെ നീ​ക്ക​മെ​ന്നും കാ​ഷ്മീ​ർ പോ​ലീ​സ് മേ​ധാ​വി ആ​രോ​പി​ച്ചു.

പാ​ക്കി​സ്ഥാ​ൻ ഇ​തു​വ​രെ ഭീ​ക​ര​രെ​യാ​ണ് കാ​ഷ്മീ​രി​ലേ​ക്ക് അ​യ​ച്ചി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ കൊ​റോ​ണ വൈ​റ​സ് രോ​ഗി​ക​ളെ​യാ​ണു കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ഈ ​പ്ര​ശ്ന​ത്തി​ൽ വ​ള​രെ ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്കേ​ണ്ട സ​മ​യ​മാ​ണെ​ന്നും പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. ഗ​ണ്ടേ​ർ​ബ​ൽ ജി​ല്ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ക്വാ​റ​ന്ൈ‍​റ​ൻ സൗ​ക​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​യി​രു​ന്നു പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​സ്താ​വ​ന.

ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് പാ​ക്കി​സ്ഥാ​നി​ലും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലു​മു​ള്ള ലോ​ഞ്ചിം​ഗ് പാ​ഡു​ക​ളി​ലെ തീ​വ്ര​വാ​ദി​ക​ൾ​ക്കും കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്നു വ്യ​ക്ത​മാ​യ​താ​യും ദി​ൽ​ബാ​ഗ് സിം​ഗ് അ​വ​കാ​ശ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ കോ​വി​ഡ് രോ​ഗ​മു​ള്ള​വ​രെ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണെ​ന്നു വി​വ​രം ല​ഭി​ച്ച​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.