ലോകത്തിലെ ആദ്യ കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കാനുള്ള ബ്രിട്ടന്റെ പരിശ്രമങ്ങളുടെ ഭാഗമായി ഓക്സ്ഫഡ് സർവകലാശാലയിൽ ക്ലിനിക്കൽ ട്രയൽ നാളെ മുതൽ തുടങ്ങുമെന്നു ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക്. ഇതിനായി നേരത്തെ അനുവദിച്ചതിനു പുറമേ ഇരുപതു മില്യൺ പൗണ്ട് കൂടി സർക്കാർ നൽകും.
ഇംപീരിയൽ കോളേജ് നടത്തുന്ന മറ്റൊരു ഗവേഷണ പദ്ധതിക്ക് 22.5 മില്യൺ പൗണ്ടും അധികമായി നൽകും. ഈ വാക്സിന് 80 ശതമാനം വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. ട്രയൽ ആരംഭിക്കുമ്പോൾത്തന്നെ ഓക്സ്ഫഡിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ടീം ഉത്പാദനത്തിനുള്ള ചട്ടവട്ടങ്ങളും ഒരുക്കുകയാണ്. വിജയിച്ചാൽ സെപ്റ്റംബറോടെ ഒരു ദശലക്ഷം ഡോസുകൾ തയാറാക്കുകയാണ് ലക്ഷ്യം.
പതിനെട്ടിനും 55നും ഇടയിലുള്ള രോഗബാധിതരായ സന്നദ്ധ പ്രവർത്തകർക്കിടയിലാണ് ആദ്യ ട്രയലുകൾ നടത്തുന്നത്. പരീക്ഷണത്തിനു നിരവധി സന്നദ്ധപ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്. ഇന്നലെയും ആറ് ആരോഗ്യ പ്രവർത്തകർക്കു മരണം സംഭവിച്ചതോടെ കോവിഡ് കീഴടക്കിയ ആരോഗ്യപ്രവർത്തകരുടെ എണ്ണം നൂറായി. ഇന്നലെ 19 ടണ്ണോളം സുരക്ഷാ ഉപകരണങ്ങൾ തുർക്കിയിൽനിന്ന് ബ്രിട്ടനിൽ എത്തിയിട്ടുണ്ട്.
കോവിഡ് കാലത്തു ആഘോഷങ്ങൾ ഒന്നുമില്ലാതെ എലിസബത്ത് രാജ്ഞി തൊണ്ണൂറ്റിനാലാം വയസിലേക്കു കടന്നു. 68 വർഷത്തെ ഭരണകാലത്തിനിടയിൽ ഇതാദ്യമായാണ് ആഘോഷങ്ങൾ ഒന്നുമില്ലാതെ രാജ്ഞിയുടെ ജന്മദിനം കടന്നുപോകുന്നത്.
കോവിഡ് രോഗബാധയെത്തുടർന്ന് ആശുപത്രിവാസത്തിനുശേഷം വിശ്രമിക്കുന്ന പ്രധാനമന്ത്രി ബോറീസ് ജോൺസൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോവിഡ് പ്രതിരോധത്തിന് ബ്രിട്ടനും അമേരിക്കയും തമ്മിൽ യോജിച്ചുള്ള പ്രവർത്തനങ്ങളെപ്പറ്റിയും അന്തരാഷ്ട്ര ഏകോപനവും സംബന്ധിച്ചുള്ള കാര്യങ്ങൾ നേതാക്കൾ ചർച്ചചെയ്തു എന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചത്.
കോവിഡിനെ പ്രതിരോധത്തിന്റെ ഭാഗമായി അൻപതു വയസിനു മുകളിലുള്ളവരും അമിത വണ്ണമുള്ളവരും നിർബന്ധമായും വീടുകളിൽത്തന്നെ തുടരണമെന്നും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഓക്സ്ഫഡ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഷൈമോൻ തോട്ടുങ്കൽ