കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഹോട്ടലുകളും റെസ്റ്ററന്റുകളും ഒക്ടോബർ 15 വരെ അടച്ചിടാൻ കേന്ദ്ര ടൂറിസം മന്ത്രാലയം ഉത്തരവിറക്കി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നു മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ടൂറിസം മന്ത്രാലയം അത്തരത്തിൽ ഒരു കത്തും ഇറക്കിയിട്ടില്ലെന്നും അത്തരം വ്യാജ വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും ഗവണ്മെന്റ് അറിയിച്ചു.കേന്ദ്ര ടൂറിസം മന്ത്രാലയം ഈ വ്യാജ കത്തിനെതിരെ മുംബൈ പോലീസിലെ സൈബർ ക്രൈം വിഭാഗത്തിൽ പരാതി നൽകിയിട്ടുണ്ട്.
പിഐബി ഫാക്ട് ചെക്ക് യൂണിറ്റും ഈ വാർത്ത വ്യാജമാണെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീടും വ്യാജ സന്ദേശം പരക്കുകയായിരുന്നു. ഇത്തരം വ്യാജ സന്ദേശങ്ങൾ അവഗണിക്കണമെന്നും ഒൗദ്യോഗിക വിവരങ്ങൾ മാത്രമേ ജനങ്ങൾ വിശ്വസിക്കാവൂ എന്നും ഗവണ്മെന്റ് അഭ്യർഥിച്ചു.