+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11 പേ​ർ​ക്ക് കോ​വി​ഡ്; രോ​ഗ​മു​ക്തി ഒ​രാ​ൾ​ക്ക് മാ​ത്രം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ബു​ധ​നാ​ഴ്ച 11 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ഏ​ഴു പേ​ർ ക​ണ്ണൂ​രി​ലാ​ണ്. ഇ​തേ​ത്തു​ട​ർ​ന്നു ക​ണ്ണൂ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11 പേ​ർ​ക്ക് കോ​വി​ഡ്; രോ​ഗ​മു​ക്തി ഒ​രാ​ൾ​ക്ക് മാ​ത്രം
സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ബു​ധ​നാ​ഴ്ച 11 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ ഏ​ഴു പേ​ർ ക​ണ്ണൂ​രി​ലാ​ണ്. ഇ​തേ​ത്തു​ട​ർ​ന്നു ക​ണ്ണൂ​രി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​ഞ്ച് പേ​രും വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രാ​ണ്. മൂ​ന്നു പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. കോ​ഴി​ക്കോ​ട് ര​ണ്ടു പേ​ർ​ക്കും മ​ല​പ്പു​റ​ത്ത് ഒ​രാ​ൾ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം പോ​സീ​റ്റി​വാ​യ മ​റ്റൊ​രാ​ൾ കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​ണ്.

ഒ​രാ​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് രോ​ഗ​മു​ക്ത​രേ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ണ്ടാ​കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​തി​പ്പ് ആ​ശ​ങ്ക ഉ​ണ​ർ​ത്തു​ന്ന​താ​ണ്.

11 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 437 ആ​യി. ഇ​വ​രി​ൽ 127 പേ​രാ​ണ് ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്. 29,150 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ 28,804 പേ​ർ വീ​ടു​ക​ളി​ലും 346 പേ​ർ ആ​ശു​പ​ത്രി​യി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്.

95 പേ​രെ ഇ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 20,821 പേ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ൽ 19,998 സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റീ​വാ​യി.