കർണാടകയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന് ഉൾപ്പടെ ഏഴ് പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 425 ആയി. ഇതിൽ 129 പേർ രോഗമുക്തി നേടിയപ്പോൾ 17 പേർ മരണത്തിന് കീഴടങ്ങി.
കൽബുർഗിയിൽ അഞ്ച് പേർക്കും ബംഗളൂരു അർബനിൽ രണ്ടു പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നവജാത ശിശുവിന്റെ 26 വയസുകാരിയായ മാതാവിനും രോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.