+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഷ്‌ട്രപതിഭവനിലും കോവിഡ്

രാ​ഷ്‌ട്രപ​തി ഭ​വ​നി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര​ന്‍റെ മ​രു​മ​ക​ൾ​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ഷ്‌ട്രപ​തി ഭ​വ​ൻ സ​മു​ച്ച​യ​ത്തി​ലെ 115 കു​ടുംബ​ങ്ങ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ർ​ക
രാഷ്‌ട്രപതിഭവനിലും കോവിഡ്
രാ​ഷ്‌ട്രപ​തി ഭ​വ​നി​ലെ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ര​ന്‍റെ മ​രു​മ​ക​ൾ​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ രാ​ഷ്‌ട്രപ​തി ഭ​വ​ൻ സ​മു​ച്ച​യ​ത്തി​ലെ 115 കു​ടുംബ​ങ്ങ​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​ർ​ക്ക് വേ​ണ്ട അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കാ​നും സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, രാ​ഷ്‌ട്രപ​തി യുടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

നാ​ലു ദി​വ​സം മു​ൻ​പാ​ണ് സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ക്വാ​ർ​ട്ടേ​ഴ്സ് സീ​ൽ ചെ​യ്തു. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലാക്കി. രാ​ഷ്‌ട്രപ​തി ഭ​വ​നി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യു​ടെ ഭ​ർ​തൃ​മാ​താ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള ബ​ന്ധു​ക്ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

അ​തി​നി​ടെ, ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രനും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.