അമേരിക്കയിലേക്കുള്ള കുടിയേറ്റം താത്കാലികമായി നിർത്തിവയ്ക്കുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനുള്ള ഉത്തരവ് ഉടൻ ഇറക്കുമെന്ന് ചൊവ്വാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തു. വി ലക്ക് എത്രകാലത്തേക്ക് എന്നു പറഞ്ഞിട്ടില്ല.
കോവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കക്കാരുടെ തൊഴിൽ സംരക്ഷിക്കാനാണ് ഇതെന്നു ട്വീറ്റിൽ പറയുന്നു.
ഏതൊക്കെ വിഭാഗങ്ങളെയാണു നിരോധനം ബാധിക്കുക എന്നോ നിരോധനം എന്നു മുതലാണെന്നോ ട്വീറ്റിൽ ഇല്ല. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ കൂടുതൽ വിശദീകരണം നല്കിയുമില്ല.
അമേരിക്കയിൽ നാലാഴ്ചകൊണ്ട് രണ്ടു കോടിയിലേറെ പേർക്കു തൊഴിൽ നഷ്ടപ്പെട്ടിരുന്നു. 2.2 കോടി ആൾക്കാരാണു കഴിഞ്ഞയാഴ്ച തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിച്ചത്. 2009-നുശേഷം വർധിച്ചത്രയും തൊഴിൽ കോവിഡ് മൂലം ഇതിനകം നഷ്ടപ്പെട്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പുതിയ ഗ്രീൻ കാർഡുകളും വർക്ക് വീസകളും താത്കാലികമായി വിലക്കുന്നതാകാം നിരോധനം നടപ്പാക്കാനുള്ള ഒരു മാർഗം. മഹാമാരി മൂലം വീസ അപേക്ഷകൾ പരിഗണിക്കുന്നത് കഴിഞ്ഞമാസം നിർത്തിവച്ചിരുന്നു. കോവിഡ് കൂടുതൽ ബാധിച്ച സ്ഥലങ്ങളിൽനിന്നുള്ളവർക്ക് ഇപ്പോൾ പല വിലക്കുകൾ ഉണ്ട്. എന്നാൽ താത്കാലിക വർക്ക് വീസ, സ്റ്റുഡന്റ് വീസ, ബിസിനസ് ട്രാവൽ എന്നിവയ്ക്ക് ഇതുവരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല.