ലോക്ക്ഡൗൺ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ ജനങ്ങൾ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു തുടങ്ങി. ഇതിന്റെ ഫലമായി ജോർജിയ ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച മുതൽ ലോക്ക്ഡൗണിൽ വലിയ ഇളവ് വരും. ഹോട്ടൽ, സിനിമാ തീയറ്റർ ജിം, ബാർബർഷോപ്പ്, മാസാജ് സെന്റർ തുടങ്ങിയവയൊക്കെ തുറക്കാൻ പോകുകയാണ്.
ജോർജിയായിൽ ഇപ്പോഴും ഇരുപതിനായിരത്തിലധികം കോവിഡ് രോഗികൾ ഉണ്ട്. 800-ൽപരം കോവിഡ് മരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അമേരിക്കയിൽ കൊറോണ വ്യാപനം തുടങ്ങിയതിനുശേഷം ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം വർധിക്കുകയാണ്. രണ്ടുകോടി ഇരുപത് ലക്ഷം പേരാണ് തൊഴിലില്ലായ്മാ വേതനത്തിന് പുതിയതായി അപേക്ഷിച്ചത്.
ട്രംപ് പ്രഖ്യാപിച്ച സമാശ്വാസ പാക്കേജ് പ്രകാരമുള്ള സാന്പത്തിക സഹായം ആളുകൾക്ക് ലഭിച്ചു തുടങ്ങി. ഭർത്താവിനും ഭാര്യക്കും കൂടി ഒന്നര ലക്ഷം ഡോളറിൽ താഴെയാണ് വരുമാനമെങ്കിൽ 1,200 ഡോളർ വീതം രണ്ടുപേർക്കും ലഭിക്കും. വരുമാനം കൂടുന്നതനുസരിച്ച് കിട്ടുന്ന തുക കുറയും. കോവിഡ് മൂലം കഷ്ടപ്പെടുന്നവർക്ക് ഈ സഹായം ഒരു ആശ്വാസം തന്നെയാണ്.
ഷോളി കുന്പിളുവേലി