യുകെയിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി വന്നിരുന്ന മരണസംഖ്യ കഴിഞ്ഞ രണ്ടു ദിവസമായി പകുതിയായി കുറയുന്നത് ആശ്വാസം നൽകി എങ്കിലും ഇന്നലെ മരണനിരക്ക് വീണ്ടും ഉയർന്നതായാണ് കണക്കുകൾ. ഓഫീസ് ഓഫ് ദി നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കു പ്രകാരം യുകെയിൽ ഏപ്രിൽ പത്തിന് അവസാനിച്ച ആഴ്ചയിൽ സാധാരണ ബ്രിട്ടനിൽ സംഭവിക്കുന്ന മരണങ്ങളെ ക്കാൾ എണ്ണായിരം മരണങ്ങൾ കൂടുതലായി സംഭവിച്ചിട്ടുണ്ട്.
ബ്രിട്ടനിൽ കോവിഡ് മരണങ്ങളുടെ കുതിപ്പ് കഴിഞ്ഞിട്ടുണ്ടാകാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഏപ്രിൽ എട്ടോടെ അതായതു രാജ്യത്തു ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ രോഗത്തിന്റെ വ്യാപനം നന്നായി നടന്നിട്ടുണ്ടാകാം എന്നാണ് ഇവർ വിലയിരുത്തുന്നത്. പ്രായമായ ആളുകളുടെ രോഗീപരിചരണം നടത്തുന്ന നഴ്സിംഗ് ഹോമുകളിലെ കഴിഞ്ഞ നാലാഴ്ചത്തെ മരണ സംഖ്യയും രണ്ടിരട്ടിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൊറോണ രോഗലക്ഷണങ്ങളുമായി നഴ്സിംഗ് ഹോമുകളിൽ ആയിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകാം എന്നാണ് കണക്കുകൾ .
ഷൈമോൻ തോട്ടുങ്കൽ