പ്രവാസികൾ തിരിച്ചെത്തിയാൽ അവരെ സുരക്ഷിതമായി പാർപ്പിക്കാനുമുള്ള പദ്ധതി കേരളം തയാറാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം കൈക്കൊള്ളുന്നതുവരെ പ്രവാസികൾ കാത്തിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രണ്ടു ലക്ഷം പേരെ ക്വാറന്റൈൻ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏർപെടുത്തിയിട്ടുണ്ട്. അതിൽ കൂടുതൽ പേർ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാർപ്പിക്കാനുമുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ പ്രത്യേക വിമാനം ഏർപ്പെടുത്തിയാൽ പ്രായം ചെന്നവർ, ഗർഭിണികൾ, കോവിഡ് ഒഴികെയുള്ള മറ്റുരോഗങ്ങൾക്കു ചികിത്സ തേടുന്നവർ എന്നിവർക്കു മുൻഗണന നൽകേണ്ടിവരും. നാട്ടിലേക്കു വരുന്നവരുടെ മുഴുവൻ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.