+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ൽ 53 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്

അ​തി​വേ​ഗം കോ​വി​ഡ് വ്യാ​പ​നം ന​ട​ക്കു​ന്ന മും​ബൈ​യി​ൽ 53 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ത്ര, ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​മാ​ർ​ക്കും ഫോ​ട്ട്ഗ്രാ​ഫ​ർ​മാ​ർ​ക്കും കാ​മ​റാ​മാ​ൻ​മാ
മും​ബൈ​യി​ൽ 53 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ്
അ​തി​വേ​ഗം കോ​വി​ഡ് വ്യാ​പ​നം ന​ട​ക്കു​ന്ന മും​ബൈ​യി​ൽ 53 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പ​ത്ര, ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​മാ​ർ​ക്കും ഫോ​ട്ട്ഗ്രാ​ഫ​ർ​മാ​ർ​ക്കും കാ​മ​റാ​മാ​ൻ​മാ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഏ​പ്രി​ൽ 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 171 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. ഇ​ന്നാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ 53 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഫ​ലം പോ​സി​റ്റീവ് ആ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ മി​ക്ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്ന​തും ആ​ശ​ങ്ക​വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം വ​രെ ജോ​ലി ചെ​യ്തി​രു​ന്ന​തി​നാ​ല്‍ ഇ​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്ള​വ​ർ​ക്കും ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. മും​ബൈ​യി​ൽ ഞാ​യ​റാ​ഴ്ച​വ​രെ 2,724 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​ന​ഗ​ര​ത്തി​ൽ മ​ഹാ​വ്യാ​ധി​മൂ​ലം 132 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.