കേരളത്തിൽ ഇടുക്കി, കോട്ടയം ജില്ലകളിൽ കൂടുതൽ ഗതാഗത ഇളവുകൾ ലഭിച്ച സാഹചര്യത്തിൽ ഇതരം സംസ്ഥാനങ്ങളിൽ നിന്നു കുമളി അതിർത്തിയിലൂടെ ഗുഡ്സ് ലോറികൾ അനിയന്ത്രിതമായി കടന്നുവന്നാൽ കോവിഡ് ഭീഷണി ഉയരുമെന്ന് ആശങ്ക.
ആന്ധ്ര, തെലുങ്കാന, കർണാടക, തമിഴ് നാട് സംസ്ഥാനങ്ങൾക്കൊപ്പം മഹാരാഷ്ട്രയിൽനിന്നുള്ള ലോറികളുടെ വരവും ഇന്നലെ മുതൽ വർധിച്ചിട്ടുണ്ട്. അരി, പലവ്യഞ്ജനം, പച്ചക്കറി, ഇറച്ചിക്കോഴി, മുട്ട ലോറികൾ നിരീക്ഷണത്തിനും അവശ്യം മുൻകരുതലുകൾക്കും ശേഷം കുമളി അതിർത്തിയിലൂടെ കഴിഞ്ഞ ദിവസങ്ങളിലും എത്തുന്നുണ്ടായിരുന്നു. എന്നാൽ, മഹാരാഷ്ട്ര ഉൾപ്പെടെ സംസ്ഥാനങ്ങളിൽനിന്നുള്ള ലോറികളുടെ ഗതാഗതം വർധിക്കുന്നതു വീണ്ടും കോവിഡ് ഭീഷണി ഉയർത്തുമെന്നാണ് ആശങ്ക.
ഇടുക്കി, കോട്ടയം ജില്ലകൾക്ക് ഇന്നു മുതൽ ലോക്ക് ഡൗണിൽ ഏറെ ഇളവുകൾ ലഭിക്കുന്നതിനാൽ ഇതര ജില്ലാ അതിർത്തികളേക്കാൾ ഈ ജില്ലകളിലൂടെ കൂടുതലായി ചരക്ക് നീക്കത്തിനു സാഹചര്യമുണ്ട്. ചരക്ക് നീക്കത്തിനു നിയന്ത്രണം ഒഴിവാക്കുന്നതോടെ അതിർത്തി സംസ്ഥാനങ്ങളിൽ പിടിച്ചിട്ടിരുന്ന ചരക്കു ലോറികൾ കൂട്ടമായി കന്പം വഴി കുമളിയിലെത്തുകയാണ്.
വ്യവസായം, സ്പെയർ പാർട്സുകൾ, സിമന്റ്, കന്പി, സ്റ്റേഷനറി ഉത്പന്നങ്ങൾ,വാഹനങ്ങൾ എന്നിവ എത്തുന്നത് മഹാരാഷ്ട്ര, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിൽനിന്നു വിവിധ സംസ്ഥാനങ്ങൾ പിന്നിട്ടാണ്. മഹാരാഷ്ട്രയിൽനിന്നു കഴിഞ്ഞ മാസം പുറപ്പെട്ട വലിയ ഗുഡ്സ് ലോറികൾ മധുര, സേലം ഉൾപ്പെടെ തമിഴ് നാട്ടിലെ വിവിധ നഗരങ്ങളിൽ പിടിച്ചിട്ടിരുന്നു.
കന്പം, ബോഡിനായ്ക്കന്നൂർ പ്രദേശങ്ങൾ കോവിഡ് ബാധിത മേഖലയായതിനാൽ ട്രക്കുകളുടെയും ചരക്ക് ലോറികളുടെയും അതിർത്തി കടന്നു കേരളത്തിലേക്കുള്ള അനിയന്ത്രിതമായ വരവ് സുരക്ഷിതമാവില്ലെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്.