കോവിഡ് വ്യാപനത്തിനു ശമനമില്ലാത്തതിനാൽ ഡൽഹിയിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഒരിളവും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
75 ഹോട്ട് സ്പോട്ടുകൾ ഉള്ള ഡൽഹിയിലെ പതിനൊന്നു ജില്ലകൾ അതിവ്യാപന കേന്ദ്രങ്ങളാണ്. ഏപ്രിൽ 27നു ചേരുന്ന വിദഗ്ധ സമിതി യോഗത്തിന് ശേഷം മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഇളവുകളെക്കുറിച്ച് ആലോചിക്കുകപോലും ചെയ്യൂ എന്ന് അരവിന്ദ് കേജരിവാൾ വ്യക്തമാക്കി. 1,900 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 43 പേർ മരിച്ചു.
ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ച 186 കേസുകളിലും രോഗികൾ യാതൊരുവിധ ലക്ഷണവും കാണിച്ചിരുന്നില്ല. ഭക്ഷണം വിതരണം ചെയ്തിരുന്ന വർക്കാണു രോഗം വന്നത്. ഉടൻ തന്നെ ഇവിടങ്ങളിലെ ജീവനക്കാരിലും ഭക്ഷണം വാങ്ങാൻ എത്തിയവരിലും റാപിഡ് ടെസ്റ്റിംഗ് നടത്താൻ നിർദേശം നൽകി.