+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് - 19: സൗ​ദി​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ​കൂ​ടി മ​രി​ച്ചു

മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ​കൂ​ടി സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ ര​ണ്ടു മ​ല​യാ​ളി​ക​ള​ട​ക്കം മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. പൂ​ന സ്വ​ദേ​ശി സു​ലൈ​മാ​ൻ സ​യ്യി​ദ് ജു
കോ​വി​ഡ് - 19: സൗ​ദി​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ​കൂ​ടി മ​രി​ച്ചു
മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ​കൂ​ടി സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ ര​ണ്ടു മ​ല​യാ​ളി​ക​ള​ട​ക്കം മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. പൂ​ന സ്വ​ദേ​ശി സു​ലൈ​മാ​ൻ സ​യ്യി​ദ് ജു​നൈ​ദ്, യു​പി സ്വ​ദേ​ശി ബ​ദ​ർ ആ​ലം, തെ​ലു​ങ്കാ​ന സ്വ​ദേ​ശി അ​സ്മ​ത്തു​ള്ള ഖാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച ഇ​ന്ത്യ​ക്കാ​ർ. നേ​ര​ത്തെ ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക്കാ​ർ റി​യാ​ദി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ആ​കെ അ​ഞ്ചു പേ​രാ​ണ് സൗ​ദി​യി​ൽ കോ​വി​ഡി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 97 ആ​യി. 1,082 പേ​ർ​ക്കു പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 1,398 പേ​ർ സു​ഖം പ്രാ​പി​ച്ചു. സൗ​ദി​യി​ൽ മൊ​ത്തം രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 9,362 ആ​ണ്.

സൗ​ദി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ലെ രോ​ഗ നി​ർ​ണ​യ സം​ഘം വീ​ടു​ക​ളും ലേ​ബ​ർ ക്യാ​മ്പു​ക​ളും സ​ന്ദ​ർ​ശി​ച്ചു റാ​പി​ഡ് രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​ൻ തു​ട​ങ്ങി​യ​താ​ണ് ഇ​തി​നു കാ​ര​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന സൗ​ദി സ്വ​ദേ​ശി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​ന്ന ജോ​ലി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ എ​ത്തു​ന്ന ഇ​വ​രെ നേ​രെ ക്വാ​റ​ന്‍റെെൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണു കൊ​ണ്ടു​പോ​കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

റി​യാ​ദി​ൽ പു​തി​യ രോ​ഗി​ക​ൾ 225 ആ​ണ്. മ​ക്ക (315), ജി​ദ്ദ (236), മ​ദീ​ന (186), ദ​മ്മാം (88), ജു​ബൈ​ൽ (27), ത​ബൂ​ക് (13), താ​യി​ഫ് (10) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ നി​ല.

സൗ​ദി​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ചു ഫീ​ൽ​ഡ് സ​ർ​വേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ കോ​വി​ഡ് ബാ​ധ പെ​രു​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഫീ​ൽ​ഡ് സ​ർ​വേ ആ​രം​ഭി​ച്ച​ത്. ഇ​താ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​ട്ടെ​ന്നു കൂ​ടാ​ൻ കാ​ര​ണം. വൈ​റ​സ് ബാ​ധ സം​ശ​യി​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ചു മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ച്ച​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.