ബ്രിട്ടനിൽ പാർക്കുകളും സെമിത്തേരികളും തുറന്നു പ്രവർത്തിപ്പിക്കാൻ കമ്യൂണിറ്റി സെക്രട്ടറി റോബർട്ട് ജെന്റിക് ഉത്തരവ് നൽകി. കൗണ്‍സിലുകളുടെ നിയന്ത്രണത്തിലുള്ള പല പാർക്കുകളും ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ടിരുന്നു.
വാരാന്ത്യങ്ങളിലെ തിരക്ക് കാരണമായിരുന്നു നടപടി. ഇപ്പോൾ പാർക്കുകൾ തുറന്നാലും ആളുകൾ സാമൂഹ അകലം പാലിക്കണം. സ്വന്തമായി പൂന്തോട്ടമില്ലാത്തവർക്ക് പബ്ലിക് പാർക്കുകൾ അടച്ചിട്ടിരിക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് തുറന്നു കൊടുക്കാൻ നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെമിത്തേരികളിൽ മരണാനന്തര ചടങ്ങുകൾക്ക് ഉറ്റ ബന്ധുക്കൾക്കു പങ്കെടുക്കാമെന്നും നിർദേശമുണ്ട്.
അതേസമയം, കോവിഡിൽനിന്നു മോചിതനായ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സാവധാനം ജോലികളിലേക്കു മടങ്ങിവരാനുള്ള ശ്രമത്തിലാണ്. മുതിർന്ന ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് വിദേശകാര്യ സെക്രട്ടറിയുമായും സ്റ്റാഫുമായും കൂടിക്കാഴ്ച നടത്തി.
പിപിഇയുടെ ക്ഷാമം വിമർശനമായതിനെത്തുടർന്നു രാജ്യത്ത് പിപിഇ ഉത്പാദിപ്പിക്കാനുള്ള മുൻ ഒളിന്പിക്സ് മേധാവിയായ ലോർഡ് ഡീറ്റനെ നിയമിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.തുർക്കിയിൽനിന്ന് 84 ടണ്‍ പിപിഇ തിങ്കളാഴ്ച ലഭ്യമാകുമെന്നും ഇതിൽ 4,00,000 ഗൗണുകൾ ഉൾപ്പെടുമെന്നും സെക്രട്ടറി അറിയിച്ചു.