+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 13 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി

സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ര​ണ്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും ഒ​രോ​രു​ത്ത​ർ​ക്ക് വീ​ത​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു​ പേ​രും വി​ദേ​ശ​ത്തു​നി​ന്ന് എ
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 13 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി
സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ര​ണ്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും ഒ​രോ​രു​ത്ത​ർ​ക്ക് വീ​ത​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ടു​ പേ​രും വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്.

അതേസമയം ഇ​ന്ന് 13 പേ​രാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡ് എ​ട്ട് പേ​രും ക​ണ്ണൂ​രി​ൽ മൂ​ന്ന് പേ​രും രോ​ഗ​വി​മു​ക്തി നേ​ടി. തൃ​ശൂ​ര്‍, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഒ​രോ​രു​ത്ത​ർ​ക്കും രോ​ഗം ഭേ​ദ​മാ​യി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 270 ആയി. ഇ​തു​വ​രെ 401 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 129 പേ​ർ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യിലുണ്ട്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 55,590 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 55,129 പേ​ര്‍ വീ​ടു​ക​ളി​ലും 461 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്നു മാ​ത്രം 72 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കോവിഡ് സംശയമുള്ള 19,351 സാ​മ്പി​ളു​ക​ളാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ 18,547 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്.