കോവിഡ്-19നെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം. അണുനാശിനികൾ മനുഷ്യരുടെ മേൽ തളിയ്ക്കാൻ പാടുള്ളതല്ല. ഇതു അശാസ്ത്രീയവും ഗുണകരമല്ലാത്തതും അപകടകരവുമാണെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
മനുഷ്യനിലേക്ക് അണുനാശിനി തളിക്കുന്നത് ഗുണം ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുപോലുമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചിലയിടങ്ങളിൽ അണുനാശിനി മനുഷ്യരുടെ മേൽ പ്രയോഗിക്കുന്നത് വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം മറുപടി നല്കിയത്.